അഞ്ചു വയസ്സുള്ള പെൺകുഞ്ഞുമായി യുവതി കാമുകനോടൊപ്പം ഒളിച്ചോടി. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ ബേഡഡുക്ക കൈരളി പാറയിലെ കെ സുരേഷിന്റെ ഭാര്യ സുനിത (34) യാണ് മകളുമായി ഒളിച്ചോടിയത്. ഇന്നലെ രാവിലെ എട്ടു മണിയോടെ വീട്ടിൽ നിന്നും ഇറങ്ങിയ സുനിത തിരിച്ചു വരാത്തതിനെ തുടർന്ന് ഭർത്താവ് സുരേഷ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി ബന്ധുവായ സനീഷിനോടൊപ്പം ഒളിച്ചോടിതാണെന്ന് മനസ്സിലായത്