നിലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകത്തിൽ 2025 മാർച്ച് ഒന്നു മുതൽ 9 വരെ നടക്കുന്ന നവീകരണ ബ്രഹ്മ കലശ മഹോത്സവത്തിനും പെരുങ്കളിയാട്ട മഹോൽസവത്തിനും ആവശ്യമായ പ്രസാദത്തിന് വേണ്ടുന്ന മഞ്ഞൾ കൃഷി നടീൽ പ്രവൃത്തി ഉദ്ഘാടനം ജൂൺ 30 ന് ഞായറാഴ്ച്ച വൈകുന്നേരം നാലു മണിക്ക് നടക്കും. പള്ളിക്കര നീരൂക്കിൽ വെച്ച് നടക്കുന്ന നടീൽ പ്രവൃത്തി നഗര സഭ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെപി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഴുവൻ ആളുകളുംപങ്കെടുക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.