കാഞ്ഞങ്ങാട്: ശക്തമായ മഴയില്‍ വീട് തകര്‍ന്ന് അമ്മയ്ക്കും രണ്ട് മക്കൾക്കും പരിക്കേറ്റു.
ഉപ്പിലിക്കൈയിലെ ടി.വി.കാര്‍ത്യായനി(73), മകള്‍ ഭാഗീരഥി(48),മകന് ധ്യാന്‍ചന്ദ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശക്തമായ മഴയില്‍ ഓടുമേഞ്ഞ വീട് പെട്ടെന്ന് തകര്‍ന്ന് വീഴുകയായിരുന്നു. ഈ സമയത്ത് കാര്‍ത്യായനിയും കുടുംബവും വീടിന്റെ അടുക്കളഭാഗത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇവരുടെ ദേഹത്ത് ഓട് പൊട്ടിവീണു. പെട്ടെന്ന് ഇവര്‍ പുറത്തേക്ക് ഓടി. നിമിഷങ്ങള്‍കൊണ്ട് വീട് മുഴുവനും തകര്‍ന്ന് നിലം പതിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നുപേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.