നീലേശ്വരം: ക്ഷീരവികസന വകുപ്പ് കാസർകോട് ജില്ല ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും നീലേശ്വരം നഗരസഭയിലെ കണിച്ചിറ ക്ഷീരോൽപാദക സഹകരണ സംഘത്തിൻ്റെയും ആഭിമുഖ്യത്തിൽ ക്ഷീര കർഷകർക്കായി പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു.
കണിച്ചിറ പ്രതീക്ഷ പുരുഷ സ്വയംസഹായ സംഘം ഹാളിൽ നടന്ന ചടങ്ങിൽ
നഗരസഭാ കൗൺസിലർ കെ.പ്രീത അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി, മിൽമയുടെ ജില്ലാ മേധാവി വി ഷാജി എന്നിവർ സംസാരിച്ചു.
മെച്ചപ്പെട്ട ഗുണനിലവാരത്തിലൂടെ ഉയർന്ന പാൽവില എന്ന വിഷയത്തിൽ ജീല്ലാ ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ കല്യാണി നായരും ശുദ്ധമായ പാൽ ഉൽപാദനവും സൂക്ഷ്മാണു നിയന്ത്രണവും എന്ന വിഷയത്തിൽ നീലേശ്വരം ക്ഷീര വികസന ഓഫീസർ കെ രമ്യയും ക്ലാസെടുത്തു.
കണിച്ചിറ ക്ഷീര സഹകരണ സംഘം പ്രസിഡണ്ട് എംവി സുകുമാരൻ സ്വാഗതവും സെക്രട്ടറി വി വി സന്ധ്യ നന്ദിയും പറഞ്ഞു.