ചുള്ളിക്കരയിലെ കൊറിയർ സർവീസ് ഉടമയും പരപ്പ പട്ടളം റോഡിലെപരേതനായ ചന്ദ്രൻ -ഭവാനി ദമ്പതികളുടെ മകനുമായ വിനയചന്ദ്രന്റെ (38) മരണവുമായി ബന്ധപ്പെട്ട് അച്ഛനെയും മകനെയും വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. പരപ്പ കുപ്പമാട്ടേക്ക് സുമേഷ് അച്ഛൻ സതീശൻ ആശാരി എന്നിവരെയാണ് വെള്ളരിക്കുണ്ട് എസ് ഐ ഭാസ്കരൻ അറസ്റ്റു ചെയ്തത്. കേസിൽ പൂടങ്കല്ലിലെ അഖിൽ അബ്രഹാമിനെ പിടികിട്ടാനുണ്ട്. പ്രതികളിൽനിന്നും വിനചന്ദ്രന്റെ രണ്ടു മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. ദുരൂഹത. 22ന് രാവിലെയാണ് വിനചന്ദ്രനെ ക്വാട്ടേഴ്സിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിൽ നിന്നും പോലീസിൽ ലഭിച്ച ആത്മഹത്യ കുറിപ്പാണ് മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വന്നത്. താൻ ഒരു തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയായി തന്നെ സുമേഷും സതീശനുംഅഖിലും ചേർന്ന് മർദ്ദിച്ചുവെന്നും കത്തിൽ എഴുതിയിരുന്നു ന്നു. പറയുന്നു. മരണപ്പെടുന്നതിനെ തലേദിവസം സന്ധ്യയ്ക്കാണ് വിനയചന്ദ്രനെഏതാനും.മൂന്നു പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. ഇത് ചിലർ കണ്ടിരുന്നുവത്രേ. ഇവരുടെകൂടി മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റു.