The Times of North

Breaking News!

കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു   ★  അജാനൂർ ലയൺസ് ക്ലബ്ബിന് സേവന മികവിനുള്ള പുരസ്കാരം   ★  ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ   ★  പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.

വീട് പൊളിച്ച് പെരുവഴിയിലായ സാവിത്രിക്ക് അമ്മ ഭാരത് ചാരിറ്റി ഫൌണ്ടേഷൻ വീട് നൽകും.

കാസർകോട് : ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടെന്ന് അധികൃതർ പറഞ്ഞതിനെ തുടർന്ന് താമസിച്ചിരുന്ന വീട് പൊളിച്ച് പെരുവഴിയിലായ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിക്ക് “അമ്മ ഭാരത് ചാരിറ്റി ഫൌണ്ടേഷൻ” (എ ബി സി ഫൌണ്ടേഷൻ) വീട് വെച്ച് നൽകുന്നത്തിന്റെ സമ്മതപത്രം കൈമാറി.

അടുക്കത്ത് ബയൽ ശ്രീ സുബ്രമണ്യ ഭജന മന്ദിര ഹാളിൽ വെച്ച് അമ്മ ഭാരത് ചാരിറ്റി ഫൌണ്ടേഷൻ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഹിള മോർച്ച ദേശിയ സമിതി അംഗം എം എൽ അശ്വനി, തിയ്യ മഹാസഭാ ജില്ലാ പ്രസിഡന്റ്‌ പി സി വിശ്വംഭരൻ പണിക്കർ, തളങ്കര പുലിക്കുന്ന്‌ ഭഗവതി സേവ സംഘം പ്രസിഡന്റ്‌ എൻ. സതീഷ്,എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ട്രെഷറർ സലീം സന്ദേശം ചൗക്കി, എ ബി സി ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി ഗണേഷ് മാവിനകട്ട, തിയ്യ മഹാസഭാ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ വി രാജൻ തൃക്കരിപ്പൂർ, ബിജെപി കാസർകോട് മണ്ഡലം ജനറൽ സെക്രട്ടറി സുകുമാരൻ കുത്രപ്പാടി, ബിജെപി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രശേഖർ, ഗണേഷ് അടുക്കത്ത് ബയൽ എന്നിവർ സംസാരിച്ചു. എ ബി സി ഫൌണ്ടേഷൻ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം സമ്മതപത്രം സാവിത്രിക്ക് കൈമാറി.വാർഡ് മെമ്പർ പ്രമീള മജൽ ചടങ്ങിൽ സ്വാഗതവും എ ബി സി ഫൌണ്ടേഷൻ ബോർഡ് മെമ്പർ ശരണ്യ ഗണേഷ് കോട്ടക്കണ്ണി നന്ദിയും പറഞ്ഞു.

Read Previous

പിലിക്കോട് സ്വദേശിയായ യുവാവ് മംഗളൂരുവിൽ കുഴഞ്ഞുവീണ മരിച്ചു

Read Next

കാർ വനത്തിനുള്ളിലെ പുഴയിലേക്ക് മറിഞ്ഞു, യുവാക്കൾ അത്ഭുതകരമായി രക്ഷപെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73