ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി എന്ന സന്ദേശമുയർത്തി നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസും പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയവും സംയുക്തമായി ഷോർട്ട് ഫിലിം സംഘടിപ്പിച്ചു. നമ്മുടെ നാടിൻ്റെ സകല നൻമകളേയും നേട്ടങ്ങളേയും അപ്രസക്തമാക്കാൻ ശ്രമിക്കുന്ന ലഹരിമാഫിയക്കെതിരെ ജനപ്രിയ കലയായ സിനിമയെ ഫലപ്രദമായി ഉപയോഗപ്പെടുതുകയായിരുന്നു ലക്ഷ്യം. നീലേശ്വരം പള്ളിക്കര സെന്റ് ആന്റസ് എ .യു .പി സ്കൂളിൽ നടന്ന പരിപാടി നീലേശ്വരം പോലീസ് ഇൻസ്പെക്ടർ ഉമേശൻ .കെ.വി ഉൽഘാടനം ചെയ്തു. ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി ഷോർട്ട്ഫിലിം സംവാദത്തിൻ്റെ മോഡറേറ്റയായിരുന്നു. വിദ്യാപോഷിണി വായനശാല പ്രസിഡന്റ് പി.സുരേഷ് കുമാർ അധ്യക്ഷനായി. സെന്റ് ആന്റ്സ് എയുപി സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ജെസ്സി ജോർജ് ആശംസ അർപ്പിച്ച് സംസാരിച്ചു. ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.വി സിദ്ധാർഥൻ സ്വാഗതവും ബാലവേദി കൺവീനർ ശ്രീ.കെ.കെ. നാരായണൻ നന്ദിയും പറഞ്ഞു. 100 ലധികം കുട്ടികളും ബാലവേദി കൂട്ടുകാരും വായനശാല പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.