The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

‘പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കും;പ്രതിസന്ധി പഠിക്കാൻ രണ്ടംഗ സമിതി’:മന്ത്രി വി ശിവൻകുട്ടി

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് 7478 സീറ്റുകൾ കുറവുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാലക്കാട് 1,757 സീറ്റിന്റെയും കാസർഗോഡ് 252 സീറ്റിന്റെയും കുറവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മറ്റു ജില്ലകളിൽ പ്രതിസന്ധിയില്ലെന്ന് മന്ത്രി അറിയിച്ചു. പ്രതിസന്ധി പരിശോധിക്കാൻ നിയോ​ഗിച്ചിരിക്കുന്ന സമിതി ജൂലൈ 5നകം റിപ്പോർട്ട് നൽകണമെന്ന് നിർദേശം നൽകി.

റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ജൂലൈ 31 നകം അഡ്മിഷൻ അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രവേശന ഷെഡ്യൂൾ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ് നഷ്ടമാകുന്ന വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.

Read Previous

ഗർഭിണിയായ ഭാര്യയുടെ ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു

Read Next

പരപ്പയിൽ ഓട്ടോറിക്ഷ ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73