അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് 5 ലക്ഷത്തി മുപ്പതിനായിരം രൂപയും ഒരു മാരുതി കാറും ബൈക്കും തട്ടിയെടുത്തതായി കേസ്. ഭീമനടി പ്ലാച്ചിക്കര പുളിയമാക്കൽ ജോസഫിന്റെ മകൻ ജോബിഷ് ജോസഫ്( 32) ആണ് തട്ടിപ്പിനിരയായത്. ജോബിഷിന്റെ പരാതിയിൽ പാണത്തൂർ സ്വദേശി സലാമോന്‍ കെ ജോസഫ്, എടനാട് സൂരമ്പയലിൽ അബൂബക്കർ, കോഴിക്കോട് സ്വദേശി എൻ എം അബ്ദുൽഹമീദ് മറ്റ് രണ്ടുപേർ എന്നിവർക്കെതിരെ വെള്ളരിക്കുണ്ടു പോലീസ് കേസെടുത്തു. ഒന്നാം പ്രതിയായ സലോമോൻ കെ ജോസഫ് ആണ് ജോബിഷിൽ നിന്നും അമേരിക്കയിലേക്ക് വിസ വാഗ്ദാനം നൽകി 11 ലക്ഷത്തി മുപ്പതിനായിരം രൂപ വാങ്ങിയത്. പിന്നീട് ജ്യോതിഷിന്റെ കെ.എൽ 38 എ 68 0 9 മാരുതി കാറും കെഎൽ 60 ഇ 61 36 നമ്പർ ബൈക്കും ഇയാൾകൈക്കലാക്കി എന്നാണ് കേസ്. നിശ്ചിത കാലാവധി കഴിഞ്ഞിട്ടും വിസ നൽകാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോൾ രണ്ടുതവണയായി 6 ലക്ഷം രൂപ നൽകിയെങ്കിലും ബാക്കി പണവും കാറും, ബൈക്കും ഇനിയും തിരിച്ചു നൽകിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചു.