The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

പരപ്പയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത, മൂന്നുപേർ ചേർന്ന് മർദ്ദിചെന്ന് ആത്മഹത്യാക്കുറിപ്പ്

ചുള്ളിക്കരയിലെ കൊറിയർ സർവീസ് ഉടമയും പരപ്പ പട്ടളം റോഡിലെപരേതനായ ചന്ദ്രൻ -ഭവാനി ദമ്പതികളുടെ മകനുമായ വിനയചന്ദ്രന്റെ (38) മരണത്തിൽ ദുരൂഹത. ഇന്നലെ രാവിലെയാണ് വിനയചന്ദ്രനെ ക്വാട്ടേഴ്സിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മൃതദേഹത്തിൽ നിന്നും പോലീസിൽ ലഭിച്ച ആത്മഹത്യ കുറിപ്പാണ് മരണത്തിൽ ദുരൂഹത ഉയർത്തിയിരിക്കുന്നത്. വിനയചന്ദ്രന്റെ മൃതദേഹത്തിൽ നിന്നും ലഭിച്ച കത്തിൽ മകളെ മാപ്പ് എന്നും താൻ ഒരു തെറ്റ് ചെയ്തിട്ടില്ലെന്നും നിരപരാധിയായി തന്നെ ആക്രമിച്ചു എന്നും എഴുതിയിട്ടുണ്ടത്രെ, പരപ്പയിലെ ഒരു അച്ഛനും മകനും ചുള്ളിക്കരയിലെ ഒരു യുവാവും ചേർന്നാണ് തന്നെ മർദ്ദിച്ചതെന്നും കത്തിൽ എഴുതിയതായി പറയുന്നു. അതേസമയം മരണപ്പെടുന്നതിനെ തലേദിവസം സന്ധ്യയ്ക്ക് വിനയചന്ദ്രനെ ഏതാനും പേർ ചേർന്ന് മർദ്ദിക്കുന്നതായി ചിലർ കണ്ടിരുന്നുവത്രേ. സംഭവം സംബന്ധിച്ച് വെള്ളരിക്കുണ്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read Previous

എസ് പി എസി കേഡറ്റുകളുടെ രക്ഷിതാക്കളുടെ യോഗം ചേർന്നു.

Read Next

അധ്യാപക അവാർഡ് ജേതാവ് കണിച്ചിറയിലെ അബു സ്വാലിഹ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73