The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അമ്മയെഴുത്ത് വെളിച്ചം കാണാതെ എഴുത്തുകാരി യാത്രയായി

ചീമേനി ചെമ്പ്രകാനത്തെ കരുവാച്ചേരി മീനാക്ഷിയമ്മ വിട പറഞ്ഞത് തൻ്റെ ആത്മകഥയായ അമ്മയെഴുത്ത് വെളിച്ചം കാണാതെ. പഠിച്ച ക്ലാസ്സുകളിലത്രയും ആൺകുട്ടികളെ രണ്ടാമതാക്കി ഒന്നാം സ്ഥാനക്കാരിയായിരുന്നു മീനാക്ഷിയമ്മ. മോളെ ടീച്ചറാക്കണമെങ്കിൽ കുഞ്ഞീനെ നോക്കാൻ വേലക്കാരിയെ വെക്കണമെന്ന വലിയമ്മയുടെ പരിഹാസം ഏല്പിച്ച മുറിവ് ഇന്നും ഉണങ്ങിയിട്ടില്ലെന്ന് മീനാക്ഷിയമ്മ എപ്പോഴും പരാതിപ്പെടാറുണ്ടത്രെ.

ഏഴാം ക്ലാസ്സിൽ പാതിവഴിയിൽ പഠനം മുടങ്ങിയതിനെക്കുറിച്ച കദന കഥയിലൂടെയാണ് അറുപത്തിയാറാം വയസ്സിൽ മീനാക്ഷി അമ്മ ആത്മകഥ എഴുതിത്തുടങ്ങിയത്. പഴയ ഒരു ഡയറി ബുക്കിലാണ് ആത്മകഥ എഴുത്ത്‌. ഒന്നര വർഷം കൂടി പള്ളിക്കൂടത്തിലെ ബെഞ്ചിലിരുന്നിരുന്നെങ്കിൽ മികച്ച അധ്യാപികയാകു മായിരുന്നുവെന്ന് മീനാക്ഷി അമ്മ ഇന്നും വേദനയോടെ ഓർമിക്കുന്നു. വല്യമ്മയുടെ ശകാര വാക്കുകൾ മൂലമാണ് ഇവരുടെ പഠനം നിലച്ചത്. എൺപതാം വയസ്സ് വരെ മങ്ങിയ കാഴ്ചയിൽ പോലും മീനാക്ഷിയമ്മ വായന മുടക്കിയില്ല വീട്ടമ്മയായ ഏറ്റവും വലിയ വായനക്കാരിയെന്ന വിശേഷണത്തോടെയാണ് അമ്മയെഴുത്തിൻ്റെ ആമുഖം.

ഒയോളത്തെ വീടിനടുത്തുള്ള ലൈബ്രറിയിൽ മീനാക്ഷി വായിക്കാത്ത ഒരു പുസ്തകം പോലും ഉണ്ടാവില്ല. വലുപ്പം കൂടിയ നാടകവും നോവലും വായിച്ചു തീർക്കാൻ ഒന്നോ രണ്ടോ ദിവസം മാത്രം. വീട്ടു ജോലിയും കാർഷിക വൃത്തിയും ചെയ്യുന്നതിനിടയിലാണ് അതേ താല്പര്യത്തോടെ പുസ്തകങ്ങളും വായിച്ചു തീർത്തത്.
ഏഴാം ക്ലാസ്സിൽ പഠനം നിർത്തിയ മീനാക്ഷി അമ്മമ്മയോടൊപ്പം വയലിൽ പണിക്കിറങ്ങി . രണ്ടു വർഷം കൊണ്ടു തന്നെ മികച്ച കർഷകത്തൊഴിലാളിയെന്ന പേരും സ്വന്തമാക്കി. വായനയിലൂടെ സ്വായത്തമാക്കിയ ഹൃദയ സ്പർശിയായ വാക്കുകൾക്ക് കൊണ്ട് സമ്പന്നമാണ് അമ്മയെഴുത്തിലെ ഓരോ അധ്യായവും .

അച്ഛന്റെയും അമ്മയുടെയും തീരുമാനങ്ങൾക്കു മുമ്പിൽ ,തനിക്കു താഴെയുള്ള സഹോദരങ്ങളുടെ സംരക്ഷണത്തിനായി പഠനം നിർത്തേണ്ടി വന്ന പെൺകുട്ടിയുടെ , ജീവിത പ്രാരബ്ധങ്ങളാൽ ചെറുപ്രായത്തിൽ തന്നെ പകലന്തിയോളം കഠിനമായ പണികളിൽ ഏർപ്പെടാൻ നിർബ്ബന്ധിതതായ ഒരു യുവതിയുടെ പതിനാറു വയസ്സു വരെയുള്ള കഥയാണ് ആരുമറിയാതെ ഒരു വീട്ടമ്മ സ്വന്തം കൈപ്പടയിൽ ആത്മകഥയായി എഴുതി വെച്ചത്. യാദൃച്ഛികമായി വായിക്കാൻ ഇടയായ മകൻ ഒയോളം നാരായണൻ മാഷാണ് ആത്മകഥ പുസ്തകമാക്കുന്നതിനെക്കുറിച്ച് ആദ്യം സൂചിപ്പിച്ചത്. അമ്മയെഴുത്ത് – ആത്മകഥയ്ക്ക് ഒരാമുഖം എന്ന പേരിൽ ഒയോളം മാഷ് തൻ്റെ ഫെയിസ് ബുക്കിലൂടെ പങ്കുവെച്ച കഥകൾ ആയിരക്കണക്കിന് പേരാണ് പങ്കുവെക്കുകയും പുസ്തകമായി പുറത്തിറക്കണമെന്നും നിർബന്ധിക്കുകയും ചെയ്തത്. ഇനിയങ്ങോട്ടുള്ള കാര്യങ്ങൾ തുറന്നെഴുതിയാൽ അത് പലർക്കും വേദനയുണ്ടാക്കുന്നതായിരിക്കുമെന്നും അതുകൊണ്ട് താൻ കൂടുതലൊന്നും എഴുതുകയില്ലെന്നും എഴുതിയതു തന്നെ വേണ്ടാത്ത കാര്യമായിപ്പോയിയെന്നും തനി നാടൻ ഭാഷയിൽ പ്രതികരിച്ച അമ്മയെ ചേർത്തു പിടിച്ചാണ് മകൻ ആത്മകഥ പൂർത്തിയാക്കിയത്. പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിനിടയിലാണ് മീനാക്ഷിയമ്മയുടെ ആരോഗ്യം വഷളായതും വായനക്കാരെ സങ്കടത്തിലാക്കി യാത്ര പറഞ്ഞതും.

Read Previous

കരുവാച്ചേരി മീനാക്ഷി അമ്മ അന്തരിച്ചു

Read Next

ചെറുവത്തൂരിലെ ലോട്ടറി തൊഴിലാളി മുഴക്കോം കിഴക്കേരയിലെ തെക്കടവൻ ദാമോദരൻ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!