The Times of North

Breaking News!

ട്രെയിനിൽ നിന്നു യുവതിയെകയറി പിടിച്ച യുവ സൈനീകൻ അറസ്റ്റിൽ   ★  പോക്സോ കേസിൽ 18കാരൻ അറസ്റ്റിൽ   ★  പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.   ★  കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും   ★  കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്

എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം

 


ജില്ലയിലെ ഏറ്റവും വലിയ വിദ്യാർഥി പ്രസ്ഥാനമായ എസ്‌എഫ് ഐയുടെ ജില്ലാ പ്രതിനിധി സമ്മേളനത്തിന് കോട്ടപുറത്ത് ആവേശത്തുടക്കം. കോട്ടപ്പുറത്ത് മുൻസിപ്പൽ ടൗൺഹാളിലെ അഫ്സൽ നഗറിൽ സമ്മേളനത്തിന് തുടക്കംകുറിച്ച് ജില്ലാ പ്രസിഡൻ്റ് വിഷ്ണു ചേരിപാടി പതാക ഉയർത്തി. സെക്രട്ടറി ബിവിൻ രാജ് പായം സ്വാഗതം പറഞ്ഞു. വിഷ്ണു ചേരിപാടി, പ്രവിശ, അദിനാൻ, സജേഷ്
എന്നിവരടങ്ങുന്ന പ്രസീഡിയം. അർജുൻ പ്ലാച്ചികര (രജിസ്ട്രേ ഷൻ), കെ പ്രണവ് (പ്രമേയം), ദീക്ഷിത (മിനുട്‌സ്). കെ അനീഷ് (ക്രഡൻഷ്യൽ), ഋഷിത സി പവിത്രൻ നവമാധ്യമം) എന്നിവർ കൺവീനർമാരായി മറ്റു കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. വിഷ്ണു ചേരിപാടി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ബിപിൻ രാജ് പായം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങ ളായ അഞ്ജു കൃഷ്ണ, സെറീന സലാം, വി. വിചിത്ര എന്നിവർ സംസാരിച്ചു. സംഘടക സമിതി ചെയർമാൻ എം രാജൻ സ്വാഗതം പറഞ്ഞു.

ജില്ലയിലെ 12 ഏരിയകളിൽ നിന്നുമായി വിദ്യാർഥിനികൾ ഉൾപ്പെടെ പ്രതിനിധികൾ സമ്മേള നത്തിൽപങ്കെടുക്കുന്നു. ഞായറാഴ്ച്ച പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുക്കും.

Read Previous

കാഞ്ഞങ്ങാട് പ്രസ്സ് ഫോറം എം വി ദാമോദരനെ അനുസ്മരിച്ചു

Read Next

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സീറ്റ് ഒഴിവ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73