സ്വകാര്യ വ്യക്തിയുടെ കവുങ്ങും തോപ്പിലെ കുരുക്കിൽ കുടുങ്ങിയ കാട്ടു പന്നിയെ കൊന്ന് വാഴയിലയിൽ പൊതിഞ്ഞു വെച്ച ഇറച്ചിയും ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും ഫോറസ്റ്റ് അധികൃതർ പിടികൂടി. കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയവർ ഫോറസ്റ്റ് അധികൃതരെ കണ്ട് ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ഫോറസ്റ്റ് ഫ്ലൈയ്ങ് സ്ക്വാഡ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ രാഹുലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇറച്ചിയും തോക്കും പിടികൂടിയത്. ഓടിരക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം നടത്തുന്നതായി അധികൃതർ പറഞ്ഞു.സംഭവത്തിൽ ഫോറസ്റ്റ് അധികൃതരുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു