നീലേശ്വരം നഗരസഭയിലെ മൂന്നാം വാർഡിൽ ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ ശുചിത്വമുള്ള വീടും പരിസരവും ഒരുക്കിയ വർക്ക് ഉപഹാരം നൽകി. കിഴക്കൻ കൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർ പേഴ്സൺ ടി.വിശാന്ത ഉദ്ഘാടനം ചെയ്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു.
വാർഡ് കൗൺസിലർ ടി.വി.ഷീബ അധ്യക്ഷത വഹിച്ചു.ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ടി. പി. ലത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി. ഭാർഗവി, കൗൺസിലർമാരായ പി. വത്സല, ജയശ്രീ,നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു, മൂന്നാം വാർഡിലെ വിവിധ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ കുഞ്ഞിക്കേളു മാസ്റ്റർ, പി. യു. രാമകൃഷ്ണൻ, മുരളീധരമാരാർ, രവീന്ദ്രൻ കൊറോത്ത്, എന്നിവർ സംസാരിച്ചു.സുലോചന, ചന്ദ്രശേഖരൻ മാസ്റ്റർ,ചന്തൂട്ടി, കുഞ്ഞിക്കേളു മാസ്റ്റർ, നവീന്ദ്രനാഥ്എന്നിവരാണ് ആദരവിന് അർഹമായത്.
താലൂക് ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. രമേശൻ സ്വാഗതവും
ജാഗ്രത സമിതി അംഗം ബാബു എൻ പ്രഭു നന്ദിയും പറഞ്ഞു.