വൻ തുക ലാഭം മോഹിച്ച് ഓൺലൈൻ നിക്ഷേപത്തിൽപണം നിക്ഷേപിച്ച മധ്യവയസ്കന്റെ നാലര ലക്ഷം രൂപ നഷ്ടമായി. ഉദുമ ഉദയമംഗലത്തെ പ്രശാന്തിന്റെ (52 ) പണമാണ് ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി നഷ്ടമായത്. സഫയർ സ്റ്റോക്ക് ക്ലബ്ബ് 78 എന്ന വാട്സ്ആപ്പ് മുഖേന ലസാർഡ് ഇൻവെസ്റ്റ്മെന്റ് കമ്പനിയിലാണ് പ്രശാന്ത് പണം നിക്ഷേപിച്ചത്. എന്നാൽ പിന്നീട് ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ വഞ്ചിച്ചു എന്ന പരാതിയിലാണ് കേസ്.
Tags: online investment scam