സാമുഹിക ചുറ്റുപാടുകൾ സങ്കീർണമായ കാലഘട്ടത്തിൽ തങ്ങളുടെ മക്കൾക്ക് ഉത്തമ മാതൃകയായി ജീവിക്കാൻ രക്ഷിതാക്കൾക്ക് കഴിയണമെന്ന് പ്രമുഖ ഖുർആൻ പണ്ഡിതനും പ്രഭാഷകനുമായ മൗലവി മുഹാജിർ ഫാറൂഖി ആഹ്വാനം ചെയ്തു. കാഞ്ഞങ്ങാട് സലഫി മസ്ജിദിൽ ബലി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ രക്ഷാകർതൃത്വമാണ് ഏറ്റവും വലിയ ശാപം..
വിനയത്തിൻ്റെ പാതയിലൂടെ കുട്ടികളെ കൈപിടിച്ച് നടത്താൻ രക്ഷിക്കാൾ തയ്യാറാവണം. വിനയത്തിൻ്റെ പര്യായമായ പ്രവാചകൻ ഇബ്രാഹിമിൻ്റെ പാത പിന്തുടരാൻ കുട്ടികളെ പഠിപ്പിക്കണം.
അശ്ലീതകൾക്ക് പിറകെ പായുന്ന തലമുറയെ നിയന്ത്രിക്കാൻ ഭരണ കൂടം നിലപാടുകൾ ശക്തമാക്കണമെന്നും മുഹജിർ ഫാറൂഖി ആഹ്വാനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് ഈദ് നമസ്കാരത്തിന് അണിനിരന്നത്.
ഈദ് നമസ്കാരത്തിന് ശേഷം ആശംസകൾ കൈമാറിയും മധുരം വിതരണം ചെയ്തുമാണ് വിശ്വാസികൾ പിരിഞ്ഞത്