ഹൊസ്ദുർഗ് താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന അനധികൃ സമാന്തര സർവ്വീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെയും അനധികൃത പാർക്കിംഗ് നടത്തി സർവ്വീസ് നടത്തുന്ന റിക്ഷകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ബസ് ഉടമ തൊഴിലാളിസംഘടന കോർഡിനേഷൻ ഭാരവാഹികളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. ഇത്തരം സർവ്വീസ് നിമിത്തം സ്ഥിരം സ്ഥലത്ത് പാർക്ക് ചെയ്ത് സർവ്വീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കും നിശ്ചിതസമയത്തും പെർമിറ്റിലും സർവ്വീസ് നടത്തുന്ന ബസുകളെയും ബാധിക്കുന്നതായി യോഗം വ്യക്തമാക്കി. സമാന്തര സർവ്വിസിനെതിരെ അധികൃതരഒടെ ഭാഗത്തുനിന്ന് കർശന നടപടിയുണ്ടാവണം. യോഗത്തിൽ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് എം ഹസൈനാർ അധ്യക്ഷനായി. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ ഉണ്ണിനായർ, കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ കുഞ്ഞിരാമൻ കാട്ടുകുളങ്ങര, കൺവീനർ സിഎച്ച് കുഞ്ഞമ്പു, വിവിധ സംഘടനാപ്രതിനിധികളായ സത്യനാഥ്(ബിഎംഎസ്) രാജീവൻ(സിഐടിയു) റഷീദ് മുറിയനാവി(എസ്ടിയു) മോഹനൻ(എഐടിയുസി) സരസൻ വെള്ളിക്കോത്ത്, ബസ്ഉടമസ്ഥസംഘം പ്രതിനിധികളായ കെ രവി, ടി പി കുഞ്ഞികൃഷ്ണൻ, അബ്ദുഅസീസ്, എം വി ജിയേഷ്, വി രതീഷ്കുമാർ, ഹരി, എന്നിവർ സംസാരിച്ചു ഹൊസ്ദുർഗ് താലൂക്ക് ബസ് ഓപ്പ റേറ്റേഴ്സ് ഫെഡഹേഷൻ സെക്രട്ടറി എം വി പ്രദീപ് സ്വാഗതം പറഞ്ഞു.