കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മാനസികവും ശാരീരികമായി പീഡിപ്പിച്ച ഭർത്താവിനും മാതാപിതാക്കൾക്കും സഹോദരിക്കും എതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.
കൂട്ടിക്കുളം കോടിയിൽ റോട്ടിൽ ഷമീമയുടെ പരാതിയിൽ ഭർത്താവ് മാണിക്കോത്ത് അലിമൂർത്തല, മാതാപിതാക്കളായ എം. ബി മുഹമ്മദ്, ജമീല സഹോദരി സാജിത എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. 2007 ഏപ്രിൽ 12നാണ് ഇവരുടെ വിവാഹം നടന്നത് ഇതിനുശേഷം നാട്ടിൽ വച്ച് ഗൾഫിൽ വച്ചും നിരന്തരം പീഡനത്തിനിരയാക്കി എന്നാണ് യുവതിയുടെ പരാതി.