കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നാളികേര വികസന കൗൺസിൽ പദ്ധതി പ്രകാരം നീലേശ്വരം കൃഷിഭവനിൽ നിന്ന് ഹൈബ്രിഡ് ഡബ്ല്യു.സി.ടി. തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ വിതരണം തുടങ്ങി.കേരശ്രീ ഹൈബ്രിഡ് തെങ്ങിൻ തൈകൾ സബ്സിഡി കഴിച്ച് 125 രൂപയ്ക്കും ഡബ്ലിയു.സി .ടി തെങ്ങിൻതൈകൾ സബ്സിഡി കഴിച്ച് 50 രൂപയ്ക്കും കർഷകർക്ക് ലഭിക്കുന്നതാണ്.നാളികേര വികസന കൗൺസിൽ പദ്ധതി പ്രകാരമുള്ള തെങ്ങിൻ തൈകളുടെ വിതരണ പദ്ധതിയുടെ നീലേശ്വരം മുനിസിപ്പാൽ തല ഉദ്ഘാടനം ചെയർപേഴ്സൺ ടി വി ശാന്ത നിർവഹിച്ചു. നിലേശ്വരം കൃഷിഅസിസ്റ്റൻറ ഓഫീസർ മോളി തോമസ് പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ പി ശ്രീജ ,കർഷകരായ കൃഷ്ണൻ മുസ്തഫ,കൃഷൻ ഇബ്രാഹിംകുട്ടി,പൊക്കൻ തുടങ്ങിയവർ സംസാരിച്ചു