മാവേലി സ്റ്റോറിൽ 10 ലക്ഷത്തിലേറെ രൂപയുടെ വെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസെടുത്തു. സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ചിറ്റാരിക്കാൽ നർക്കിലകാട് സപ്ലൈകോയുടെ മാവേലി സ്റ്റോറിൽ കൃത്രിമം കാണിച്ച് ലക്ഷ്ങ്ങൾ തട്ടിയ ഉദ്യോഗസ്ഥനായ കെ വി ദിനേശനെതിരെയാണ് സപ്ലൈകോ റീജണൽ മാനേജർ ടി സി അനൂപിന്റെ പരാതിയിൽ കേസെടുത്തത്. 2023 ജൂൺ 8 മുതൽ ഒക്ടോബർ 16 വരെ ഉള്ള ദിവസങ്ങളിൽ ബാങ്കിൽ അടയ്ക്കേണ്ട പണമാണ് ഇയാൾ അടിച്ചു മാറ്റിയത്. 8 ലക്ഷത്തോളം രൂപയ്ക്ക് പുറമേ സപ്ലൈകോയിലെ സാധനങ്ങളും ഇയാൾ കടത്തിക്കൊണ്ടു പോയി.