The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം:കാഞ്ഞങ്ങാട്ട് കൂട്ടയോട്ടം സംഘടിപ്പിക്കും

കായിക മത്സരങ്ങൾ 2024 ജൂലൈ 26 ന് പാരിസിൽ വെച്ച് നടക്കുന്ന 33 – മത് ഒളിമ്പിക്സിന് മുന്നോടിയായി ജൂൺ 23-ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആചരിക്കാൻ സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ജില്ലയിൽ ജൂൺ 23-ന് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് വെച്ച് കൂട്ട ഓട്ടം സംഘടിപ്പിക്കുന്നു. 5000 പേർ കുട്ട ഓട്ടത്തിൽ അണിനിരക്കും.കൂട്ട ഓട്ടം വിജയിപ്പിക്കാൻ വേണ്ടിയുള്ള സംഘാടക സമിതിയോഗം കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ടി.വി ബാലൻ ഉൽഘാടനം ചെയ്തു. ഡോ. എം.കെ രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് പള്ളിക്കര. പ്രിതി മോൾ.ഗംഗാധരൻ കെ ,അനിൽകുമാർ.കെ രാധ കെ.രാമകൃഷണൻ, വി. വി മധു എന്നിവർ സംസാരിച്ചു . ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി എം അച്ചുതൻ മാഷ് സ്വാഗതവും എം കുഞ്ഞഅബ്ദുള്ള നന്ദിയും പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത ചെയർമാനും
ടി.വി ബാലൻ വർക്കിങ് ചെയർമാനും
എം അച്ചുതൻ മാഷ് – ജനറൽ കൺവീനറും
ഡോ. എം.കെ രാജശേഖരൻ -കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.

Read Previous

ബാലൻ നമ്പ്യാർക്ക് യാത്രയയപ്പ് നൽകും

Read Next

പള്ളിക്കരയിലെ വീട്ടിലെ പട്ടാപ്പകൽ മോഷണം പ്രതി അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!