ബൈക്കും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപെടാൻ ഇടയായ പാലായി വളവിലെ റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ എംഎൽഎക്ക് നിവേദനം. നൽകി പാലായി കാരുണ്യ പുരുഷ സ്വയം സഹായ സംഘതിന്റെ നേതൃത്വത്തിലാണ് എം.രാജഗോപാലൻ എം.എൽ.എക്ക് നിവേദനം നൽകിയത്. നീലേശ്വരം നഗരസഭ പരിധിയിൽപെട്ട പാലായി റോഡ് ആരംഭിക്കുന്നത് മുതൽ പാലായി ഷട്ടർ കം ബ്രിഡ്ജ് വരെ വീതി കുറഞ്ഞ റോഡാണ് അപകടങ്ങൾക്ക് കാരണം. രണ്ട് വാഹനഅൾ ഒരേ സമയം കടന്നു പോകാൻ പോലും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്.റോഡിൻ്റെ വീതി കുറവ് കാരണം ചെറിയ വാഹനങ്ങൾ അരികിലേക്ക് ഇറക്കാനും കഴിയുന്നില്ല.അതുകൊണ്ട് റോഡിൻ്റെ ഇരുവശവും വീതി കൂട്ടി ടാർ ചെയ്ത് വാഹനഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് 300ൽപരം നാട്ടുകാരുടെ ഒപ്പ് ശേഖരിച്ചാണ് കാരുണ്യ പുരുഷസംഘം ഭാരവാഹികൾ എം.എൽ.എക്ക് നിവേദനം നൽകി.പ്രസിഡൻറ് പി.കെ.സുധാകരൻ, സെക്രട്ടറി എം.വി.സുനിൽ, ട്രഷറർ എം.വി. ബൈജു, കെ.കെ.സുരേന്ദ്രൻ, എം.കണ്ണൻ, കെ.വി.സുനിൽ, പ്രദീഷ് എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പാലായി വളവിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കയ്യൂർ ഐടിഐ യിലെ വിദ്യാർത്ഥി ഉദുമ ബാരയിലെ വിഷ്ണു മരണപ്പെട്ടത് വിദ്യാർത്ഥി മരണപ്പെട്ട സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. 2021 ഡിസംബർ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പാലായി ഷട്ടർകം ബ്രിഡ്ജിന്റെ അപ്രോച് റോഡുകൾ നന്നാക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. പാലത്തിൽ നിന്നും നീലേശ്വരം ഭാഗത്തേക്ക് പാലായി റോഡ് ജംഗ്ഷൻ വരെ ഇടുങ്ങിയതും അപകടമുണ്ടാക്കും വിധമാണ് റോഡുകൾ ഉള്ളത്. അതിനാൽ ഈ രണ്ടു ഭാഗത്തെയും റോഡുകൾ വീതി കൂട്ടി നവീകരിക്കണമെന്നും നാട്ടുകാർ പലതവണ അധികൃതരോട് ആവശ്യപ്പെട്ടതാണ്. എന്നാൽ അന്നൊന്നും ഇത് മുഖവിലക്ക് എടുക്കാൻ നഗരസഭ അധികൃതരോ പൊതുമരാമത്ത് വകുപ്പ് തയ്യാറായിരുന്നില്ല. ഇവിടെ ആളപായ നടക്കുന്ന അപകടം തന്നെ ഉണ്ടാകും എന്നും നാട്ടുകാർ അധികൃതർക്ക് മുന്നറിയിപ്പ് ആരും ഗൗനിച്ചിരുന്നില്ല. ഇനിയും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ നീക്കം.