കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന എയിംസ് ഹോസ്പിറ്റൽ കോഴിക്കോട് വരാൻ പോകുന്നു എന്ന രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന തിരുത്താൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ തയ്യാറാകണമെന്ന് എംഎൽഎ തയ്യാറാകണമെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ വാർഷിക പൊതു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. കേരള കൗമുദി ബ്യൂറോ ചീഫ് ഉദിനൂർ സുകുമാരൻ, മുസ്ലിം ലീഗ് ദേശീയ സമിതി അംഗം എ. ഹമീദ് ഹാജി, സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ്, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജമീല അഹമ്മദ്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജാ പുരുഷോത്തമൻ, ഹിന്ദു ഐക്യ വേദി സംഘടനാ സെക്രട്ടറി സുധാകരൻ കൂളിക്കാട്, മലയോര കർഷക സമിതി പ്രസിഡൻ്റ് രഞ്ജിത് നമ്പ്യാർ, എൻഡോസൾഫാൻ വിരുദ്ധ സമിതി ചെയർമാൻ കെ. ബി.മുഹമ്മദ് കുഞ്ഞി, നൽക്കത്തായ സമുദായ സമിതി സംസ്ഥാന പ്രസിഡൻ്റ് ഹരിശ്ചന്ദ്രൻ, എൻ സി പി മഞ്ചേശ്വരം ബ്ലോക്ക് പ്രസിഡൻ്റ് മുഹമ്മദ് കൈക്കമ്പ, അജാനൂർ പഞ്ചായത്ത് മെമ്പർ ഹാജിറ സലാം, എഴുത്തുകാരൻ പ്രേമചന്ദ്രൻ ചോമ്പാല, നാസർ ചെർക്കളം എന്നിവർ സംസാരിച്ചു. കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും, ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു. ചടങ്ങിൽ വച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡൻ്റ് ആസിഫ്. സി.കെ, സാമൂഹ്യ പ്രവർത്തനങ്ങൾക്ക് ഏഴോളം പുരസ്കാരങ്ങൾ നേടിയ കൂട്ടായ്മ ട്രഷറർ സലീം സന്ദേശം ചൗക്കി എന്നിവരെ യഥാക്രമം കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം, വ്യാപാരി വ്യസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് അഹമ്മദ് ഷരീഫ് എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു.
കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി ഗണേഷ് അരമങ്ങാനം പ്രസിഡൻ്റ്, മുരളീധരൻ പടന്നക്കാട് ജനറൽ സെക്രട്ടറി, സലീം സന്ദേശം ചൗക്കി ട്രഷറർ, ശ്രീനാഥ് ശശി. ടി.സി.വി കോർഡിനേറ്റർ, അഹമ്മദ് കിർമാണി, സൂര്യ നാരായണ ഭട്ട്, ഹക്കീം ബേക്കൽ, നാസർ ചെർക്കളം, സുമിത നിലേശ്വരം വൈസ് പ്രസിഡൻ്റുമാർ, അഡ്വക്കേറ്റ് അൻവർ. ടി . ഇ, അഡ്വ. നിസാം, സിസ്റ്റർ ജയ ആൻ്റോ മംഗലത്ത്, പ്രീത സുധീഷ്, റയീസാ ഹസ്സൻ സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു.