കാഞ്ഞങ്ങാട് : നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി ജില്ലാതല പരിസ്ഥിതി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒരാഴ്ച നീണ്ടു നിന്ന പരിസ്ഥിതി വാരാചാരണ പരിപാടികളുടെ സമാപനമായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.എൽപി,ഹൈസ്കൂൾഎന്നീ വിഭാഗങ്ങളിലായി120ഓളം കുട്ടികൾക്വിസ് മത്സരത്തിൽ പങ്കെടുത്തു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം ഡോ.എൻ. പി. രാജൻ മെമ്മോറിയൽ പാലിയേറ്റിവ് ഹാളിൽ നടന്ന ചടങ്ങിൽ കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ ആയി വിരമിച്ച ആർ. വീണാറാണി വിജയികൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് ക്യാഷ് പ്രൈസും മോമെന്റൊയും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങളും വൃക്ഷ തൈകളും സമ്മാനമായി നൽകി. ക്വിസ് മാസ്റ്ററും എഴുത്തുകാരനുമായ പദ്മനാഭൻ കാടകത്തിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
മത്സരത്തിൽ അശ്വിൻ രാജ്. കെ., അലൻ കെ രാജ്, ശിവദ മോഹൻ. ടി., വൈഷ്ണവി, നിരഞ്ജ നവിജയകുമാർ, ശ്രേയ സുബിൻ എന്നിവർ വിജയികളായി.
ചെയർമാൻ സലാം കേരള അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിബി ജോസ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായ എൻ. ഗംഗാധരൻ, വിനോദ് ടി. കെ, ഷിബു നോർത്ത് കോട്ടച്ചേരി, രാജി മധു, പുഷ്പ കൊളവയൽ, ഗോകുലാനന്ദൻ മോനാച്ച, സിന്ധു കൊളവയൽ, വിനു വേലാശ്വരം, രാജൻ വി ബാലൂർ, പ്രസാദ് ബി. കെ, സതീശൻ മടിക്കൈ, പ്രസാദ് കളവയൽ എന്നിവർ സംസാരിച്ചു.