ക്രിക്കറ്റ് താരമായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കാസർകോട് കുമ്പള നായികാപ്പിലെ വെങ്കിടേഷ്-ജയന്തി ദമ്പതികളുടെ മകൻ മഞ്ജുനാഥനായക്കിനെ (25)യാണ് വീടിനു സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി ഭക്ഷണം കഴിച്ചു ഉറങ്ങാൻ കിടന്ന മഞ്ജുനാഥന് രാത്രി പതിനൊന്നരയോടെ ഒരു ഫോൺകോൾ വന്നിരുന്നതായി വീട്ടുകാർ പറഞ്ഞു. ഫോണിൽ സംസാരിച്ച് പുറത്തേക്ക് പോയ മഞ്ജുനാഥ് പിന്നീട് തിരിച്ചുവന്നില്ല. ഇന്ന് പുലർച്ചെ അഞ്ചരയോടെ തിരച്ചിൽ നടത്തി വരുന്നതിനിടയിലാണ് വീടിന് സമീപത്തെ മരക്കൊമ്പിൽ മഞ്ജുനാദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.