ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ദുബായിൽ ചികിത്സയിലായിരുന്ന നീലേശ്വരം കണിച്ചിറയിലെ നാലുപുരപ്പാട്ടിൽ ഷഫീഖ് (38) മരണപ്പെട്ടു. മുൻ പ്രവാസിയും ഓട്ടോ ഡ്രൈവറുമായ റസാഖിന്റെയും താഹിറയുടെയും മകനാണ്. ഭാര്യ: സീനത്ത് (ചെറുവത്തൂർ). മകൻ: മുഹമ്മദ് ഷഹാൻ. സഹോദരങ്ങൾ: ഷമീൽ, ഷംഷാദ്, ഷബീർ, പരേതനായ ഷാഹിദ്. 4 ദിവസം മുമ്പ്
ദുബായ് ദേരയിൽ റോഡിലൂടെ നടന്നു പോകുമ്പോഴാണ് ഷെഫീക്കിന് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റത്. 10 വർഷത്തിൽ ഏറെയായി കാർ വാഷിങ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. ഷഫീഖിന്റെ സഹോദരനും അടുത്തിടെ ദുബായിൽ മരണപ്പെട്ടിരുന്നു.