The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

ചാത്തമത്ത് ശ്മശാനം ഇനി പച്ചത്തുരുത്താകും

നീലേശ്വരം നഗരസഭയുടെ കീഴിലുള്ള ചാത്തമത്ത് വാതകശ്മശാനവളപ്പ് പച്ചത്തുരുത്താകും. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ വാതകശ്മശാനവളപ്പിൽ വൃക്ഷത്തൈകൾ നടുന്നതിൻ്റെ ഉദ്ഘാടനം ചെയർപേഴ്സൺ ടി വി ശാന്ത നിർവഹിച്ചു.

പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രാദേശിക കൃഷി വിദഗ്ധൻ പി വി ദിവാകരൻ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി പി ലത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവി, നഗരസഭ സെക്രട്ടറി മനോജ്‌ കുമാർ കെ എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ
പി. സുഭാഷ്, കെ നാരായണൻ, പി. വത്സല, പി, കുഞ്ഞിരാമൻ, കെ. മോഹനൻ, പി പി ലത, ടി വി ഷീബ, കെ. ജയശ്രീ , എം.കെ വിനയരാജ് എന്നിവരും ആരോഗ്യ വിഭാഗം ജീവനക്കാരും , ഹരിത കർമസേന അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി സ്വാഗതവും ക്ലീൻ സിറ്റി മാനേജർ എ കെ പ്രകാശൻ നന്ദിയും പറഞ്ഞു.

Read Previous

ജൈവകർഷകനെ ആദരിച്ചു

Read Next

ഐ എൻ ടി യു സി ലഡു വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73