സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെണ്ണൽ നടത്തുന്നതിനായി കാസറഗോഡ് ലോക്സഭാ വോട്ടെണ്ണൽ കേന്ദ്രമായ പെരിയ കേരള കേന്ദ്ര സർവ്വകലാശാല ക്യാമ്പസിന് വോട്ടെണ്ണൽ ദിനമായ ജൂൺ നാലിന് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉത്തരവായി.
ആവശ്യമായ നടപടികൾക്ക് കേന്ദ്ര സർവ്വകലാശാല രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.