നീലേശ്വരം മന്ദംപുറത്ത് കാവ് കലശ മഹോത്സവതോടനുബന്ധിച്ച് കർശന നടപടികളുമായി നീലേശ്വരം പോലീസ്. സുരക്ഷയ്ക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് നീലേശ്വരം പോലീസ് അറിയിച്ചു. മാർക്കറ്റു മുതൽ കോൺവെന്റ് ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. പഴയ ബസ്റ്റാന്റ് , പുതിയ ബസ്‌ന്റാന്റ് എന്നിവിടങ്ങളിൽ കൂടുതൽ സമയം ബസ്സുകൾ പാർക്ക് ചെയ്യരുത്. റോഡരികിൽ വഴിയോര കച്ചവടങ്ങൾ കർശനമായി നിരോധിച്ചതായും , അമ്പലപരിസരം സിസിടിവി നിയന്ത്രണത്തിലാണെന്നും, നിയമ ലംഘനനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നീലേശ്വരം പോലീസ് അറിയിച്ചു.