പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ ദിവാകരൻ നീലേശ്വരം നേതൃത്വം നൽകുന്ന ‘ പച്ചപ്പുതപ്പി ‘ന് ശനിയാഴ്ച തുടക്കമാകും. ലോക പരിസര ദിനത്തിൻ്റെ ഭാഗമായി ദിവാകരൻ തൻ്റെ നഴ്സറിയിൽ ഉല്ലാദിപ്പിച്ച 5000 ഫല വൃക്ഷത്തൈകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ആശുപത്രി വളപ്പിൽ തൈകൾ നട്ടും വിവിധ സംഘടനകൾക്ക് വിതരണം ചെയ്തും നിർവഹിക്കും.
ജീവനം നീലേശ്വരം പദ്ധതിയിലൂടെയാണ് ഭൂമിക്ക് രക്ഷാകവചമൊരുക്കാൻ തണലൊരുക്കം എന്ന ബാനറിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
ചടങ്ങിൽ വെച്ച് ഗ്രീൻ കാസർകോട്, സാന്ത്വനം എരവിൽ, പാലക്കുന്ന് ‘ പാഠശാല ഗ്രന്ഥാലയം,ജി. എച്ച് എസ് ചെമ്മനാട്, ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്, നീലേശ്വരം നഗരസഭ , സേവാദൾ ജില്ലാ കമ്മറ്റി, ശാസ്ത്ര കാസർകോട്, ചൂരിക്കാടൻ സ്മാരക ഗ്രന്ഥാലയം വൈക്കത്ത് ജോയിൻ്റ് കൗൺസിൽ കാസർകോട് എന്നിവരുടെ പ്രതിനിധികൾ വൃക്ഷത്തൈകൾ സ്വീകരിക്കും.