നീലേശ്വരം സെൻ്റ് ആൻസ് കോൺവെൻ്റിലെ അംഗവും സെൻ്റ് ആൻസ് എ.യു.പി. സ്കൂൾ മുൻ അധ്യാപികയുമായ സിസ്റ്റർ കാരാപറമ്പിൽ മറിയാമ്മ (സിസ്റ്റർ ഫ്രാൻസിസ് മാരി, 81 വയസ്സ് ) അന്തരിച്ചു. പരേതരായ കാരാപറമ്പിൽ ഫ്രാൻസിസിൻ്റെയും മേരിയുടെയും മകളാണ്. സഹോദരങ്ങൾ : പരേതനായ കെ.എഫ്. ജേക്കബ്, റോസലിൻ ആൻ്റണി, കെ.എഫ്. ജോസ്, കെ. എഫ് .വർഗീസ്, പരേതനായ കെ.എഫ്. വിൻസൻ്റ് .
നീലേശ്വരം, കൊല്ലം എന്നിവിടങ്ങളിൽ അധ്യാപികയായും നെയ്യാറ്റിൻകര, ആന്ധ്രപ്രദേശിലെ ഗൊല്ലപുടി, വിശാഖപട്ടണം , സെക്കന്തരാബാദ് എന്നിവിടങ്ങളിലും സേവനം ചെയ്തു.
മൃതസംസ്ക്കാര തിരുക്കർമ്മങ്ങൾ നാളെ ഉച്ചകഴിഞ്ഞ് 2.30 ന് നീലേശ്വരം സെൻ്റ് ആൻസ് കോൺവെൻ്റ് ചാപ്പലിൽ ആരംഭിക്കും.
Tags: death