കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഒരുക്കിയ വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ മാതൃകയിൽ ജീവനക്കാരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ സംസാരിക്കുന്നു.കാസർകോട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളുടേയും വോട്ടെണ്ണൽ കേന്ദ്രത്തിൻ്റെ മാതൃക അസി റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ കൗണ്ടിംഗ് ഡാറ്റ എൻട്രി.ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാർ വരണാധികാരിക്കുമുന്നിൽ അവതരിപ്പിച്ച് സംശയ നിവാരണം വരുത്തി. വോട്ടെണ്ണൽ പ്രക്രിയ സുഗമമാക്കുന്നതിനാണ് മോക്ക് കൗണ്ടർ സെൻ്റർ ഒരുക്കിയത്.