ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ അഞ്ചുദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് പോക്സോ കോടതി ഉത്തരവായി. കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി കുടക് സ്വദേശി പി എ സലീമിനെയാണ് പോക്സോ കോടതി ജഡ്ജ് അഞ്ചുദിവസത്തേക്ക് അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്തത്. പെൺകുട്ടിയിൽ നിന്നും സ്വർണഭരണങ്ങൾ കണ്ടെടുക്കാനും മറ്റ് തെളിവുകൾ ശേഖരിക്കാനും ആണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. സ്വർണാഭരണം കൂത്തുപറമ്പിലെ ഒരു ജ്വല്ലറിയിൽ സഹോദരിയുടെ സഹായത്തോടെ വിൽപ്പന നടത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.