കാഞ്ഞങ്ങാട് ഐ.എം.എയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി സ്പോർട്ട്സ് & കൾച്ചറൽ ഫെസ്റ്റിവൽ സംഘടിപ്പിച്ചു. മാവുങ്കാൽ ഐ.എം.എ ഹാളിൽ നടത്തിയ ചടങ്ങ് മലയാള മനോരമ ചാനൽ റിയാലിറ്റി ഷോ സൂപ്പർ 4 ൻ്റെ റണ്ണറപ്പ്, നീലേശ്വരം രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുമായ മാസ്റ്റർ ബദ്രി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാ, കായിക പരിപാടികളും സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ നടന്ന കൾച്ചറൽ പ്രോഗ്രാമിലും, ഫുട്ബോൾ മത്സരങ്ങളിലും കാഞ്ഞങ്ങാട് ഐ.എം.എ യെ പ്രതിനിധീകരിച്ച് പങ്കാളിത്തം വഹിച്ച എല്ലാ ഡോക്ടർമാരേയും ആദരിച്ചു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഇക്കഴിഞ്ഞ എസ്.എസ് .എൽ . സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ അതിഥി തൊഴിലാളിയുടെ മകൾ കുമാരി കാവ്യ യെ കാസർകോട് കെ. ജി. എം. ഓ.എ യും കാഞ്ഞങ്ങാട് ഐ എം.എയും ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡൻ്റ് ഡോ. വി. സുരേശൻ, സെക്രട്ടറി ഡോ. ജോൺ ജോൺ കെ , കെ. ജി. എം. ഒ.എ കാസർകോട് പ്രസിഡൻ്റ് ഡോ. എ ടി.മനോജ്, ഡോ. ഡി.ജി. രമേഷ്, ഡോ. പി വിനോദ് കുമാർ, ഡോ.കെ. കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. ഐ.എം.എ കൾച്ചറൽ ഫോറം ചെയർമാൻ ഡോ.വി. അഭിലാഷ് സ്വാഗതവും സെക്രട്ടറി ഡോ. ശ്വേത ഭട്ട് നന്ദിയും പറഞ്ഞു