നീലേശ്വരം: സംവരണം പാലിക്കാതെയും പിൻവാതിൽ നിയമനത്തിലൂടെയും താൽകാലികാടിസ്ഥാനത്തിലുള്ള അധ്യാപിക നിയമനം അട്ടിമറിക്കാൻ ശ്രമിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മെയ് 30ന് ഭാരതീയ ദളിത് കോൺഗ്രസ്സ് ഡി ഡി ഇ ഓഫീസിന് മുമ്പിൽ മാർച്ചും ധർണ്ണയും നടത്തും. മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ ദളിത് കോൺഗ്രസ്സ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് പി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി.മോഹനൻ, ദിലീപ് ചെറുവത്തൂർ, ഷാജി തൈക്കിൽ, പി. രത്നാകരൻ, രേഷ്മ കെ, ടി. രാജീവൻ, സജീഷ് കൈതക്കാട്, രാജേഷ് തച്ചൻ, ഷാജി കൈതക്കാട്, ഷാജി കാഞ്ഞങ്ങാട്, എം.വിജയൻ എന്നിവർ സംസാരിച്ചു.