നീലേശ്വരം റെയിൽവേ സ്റ്റേഷൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പരിഗണന നൽകുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി അറിയിച്ചു.ഔദ്യോഗിക സന്ദർശനത്തിനായി നീലേശ്വരം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ തന്നെ വന്ന് കണ്ട നീലേശ്വരം റെയിൽവേഡവലപ്മെൻ്റ് കലക്റ്റീവ് ഭാരവാഹികളെ അറിയിച്ചതാണ് ഇക്കാര്യം ഡി.ആർ.എമ്മിൻ്റെ നേതൃത്വത്തിലുള്ള സംഘത്തെ എൻ.ആർ.ഡി.സി. ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ചു രാത്രികാലങ്ങളിൽ കമേഴ്സ്യ’ൽ സ്റ്റാഫിൻ്റെ സേവനം ലഭ്യമാക്കുക, ഒന്നാം പ്ലാറ്റ്ഫോമിൻ്റെ വീതി ,രണ്ടാo പ്ലാറ്റ്ഫോമിൻ്റെ നീളം എന്നിവ വർധിപ്പിക്കുക.’ കൂടുതൽ പ്ലാറ്റ്ഫോം ഷെൽറ്ററുകൾ നിർമ്മിക്കുക, ഉയർന്ന ക്ലാസ് യാത്രക്കാർക്ക് പ്രത്യേകം വിശ്രമമുറി നിർമ്മിക്കുക, സി.സി.ടി.വി. സൗകര്യം ഏർപ്പെടുത്തുക, കിഴക്കുഭാഗത്ത് പാർക്കിങ്ങ് സൗകര്യം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറി. ശുചി മുറിയുടെ വൃത്തിയില്ലായ്മ, കമ്പ്യൂട്ടറൈസ്ഡ് അനൗൺസ്മെൻ്റ് സിസ്റ്റത്തിൻ്റെ അഭാവം എന്നിവ എൻ ‘ആർ.ഡി.സി. ഭാരവാഹികൾ ഡി.ആർ.എമ്മിൻ്റെ ശ്രദ്ധയിൽ പെടുത്തി. എ.ഡി.ആർ.എം.എസ്. ജയകൃഷ്ണൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ഡി. ആർ.എമ്മിൻ്റെ സംഘത്തിലുണ്ടായിരുന്നു.എൻ.ആർ.ഡി.സിക്കു വേണ്ടി രക്ഷാധികാരി ഡോ.വി.സുരേശൻ, പ്രസിഡൻറ് കെ.എം.ഗോപാലകൃഷ്ണൻ, സെക്രട്ടറി എൻ സദാശിവൻ, ട്രഷറർ എം.ബാലകൃഷ്ണൻ, പി.യു.ചന്ദ്രശേഖരൻ, പി.ടി.രാജേഷ്, കെ.ദിനേശൻ, അജിത്ത് കെ, വിനീത് എം, ഗീതാറാവു, നജീബ്കാരയിൽ, അശ്വിൻ കെ.വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.