മടിക്കൈ ബങ്കളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരണപ്പെട്ടു. ബങ്കളം പുതിയ കണ്ടത്തെ കീലത്ത് ബാലൻ (70)ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം ശക്തമായ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലേറ്റാണ് ബാലൻ മരണപ്പെട്ടത്. വീട്ടു പറമ്പിൽ വച്ചാണ് ബാലന് ഇടിമിന്നലേറ്റത്. ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.
കാക്കട്ടെ പി.കുഞ്ഞിരാമൻ പരേതയായ ബി. മുത്താണി ദമ്പതികളുടെ മകനാണ്. ഭാര്യ പരേതയായ പി.ഗിരിജ. മക്കൾ: ഗിരീഷ്( ഓട്ടോറിക്ഷ ഡ്രൈവർ) ,രതിഷ്, (ഗൾഫ്), സുധീഷ്. മരുമക്കൾ: അജിത, റീന. സിപിഐ നേതാവ് ബങ്കളം പി. കുഞ്ഞികൃഷ്ണന്റെ പിതൃ സഹോദര പുത്രനാണ്.