കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവത്തിന്റെ ഭാഗമായി മാതൃ സംഗമം നടന്നു . കക്കാട്ട് പ്രദേശത്തെ വിവിധ ക്ഷേത്ര കമ്മിറ്റി മാതൃ സമിതി അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും വനിതാ പ്രവർത്തകരും ഒത്തുചേർന്ന മാതൃ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മാതൃസമിതി ചെയർപേഴ്സൺ യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപികയും സിനി ആർട്ടിസ്റ്റുമായ സിപി ശുഭ മുഖ്യപ്രഭാഷണം നടത്തി. സിനി ആർട്ടിസ്റ്റ് തമ്പായി അമ്മയെ ചടങ്ങിൽ അനുമോദിച്ചു മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ആഘോഷ കമ്മിറ്റി ചെയർപേഴ്സണുമായ എസ് പ്രീത, നീലേശ്വരം മുൻസിപ്പൽ ചെയർപേഴ്സൺ ടിവി ശാന്ത , കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി ശ്രീലത, മടിക്കൈ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ പത്മനാഭൻ, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഓഫീസർ ബാലാദേവി , സാഹിത്യകാരി ബിന്ദു മരങ്ങാട്, വാണി എസ്, എം വി സാവിത്രി , കെ വി പത്മിനി, നളിനി തമ്പാൻ, ഉഷ അട്ടക്കാട്ട്,മിനി രാജഗോപാലൻ, സുലോചന രാജൻ, സുമതി തുടങ്ങിയവർ സംസാരിച്ചു പരിപാടിയിൽ മാതൃസമിതി കൺവീനർ സുശീല തമ്പാൻ സ്വാഗതവും മാതൃസമിതി പ്രസിഡണ്ട് പ്രസീത സുധാകരൻ നന്ദിയും രേഖപ്പെടുത്തി.