ശക്തമായ മഴയിൽ മടിക്കൈ ഏച്ചിക്കാനത്തെ പുഷ്പയുടെ വീട് തകർന്നു വീണു.പുഷ്പയും ഭർത്താവ് ദിനേശനും മകനും വീട്ടിലുണ്ടായിരുന്നു ശബ്ദം കേട്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് മൂന്നര മണിയോടെയാണ് അപകടം.
മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.രാജൻ, ഒന്നാം വാർഡ് മെമ്പർ എ.വേലായുധൻ, അമ്പലത്തറ വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തി.