The Times of North

Breaking News!

മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ

സിപിഎം കേന്ദ്രത്തിലെ ബോംബ് ഏറ്, സമഗ്രമായ അന്വേഷണം വേണം യൂത്ത് കോൺഗ്രസ്‌

അമ്പലത്തറ കണ്ണോത്ത് സിപിഎം പാർട്ടി ഗ്രാമത്തിൽ സിപിഎം പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തിന്റെ ഭാഗമായി ബോംബെറിഞ്ഞ സംഭവം പോലീസ് ഗൗരവകരമായി എടുത്ത് അന്വേഷിക്കണമെന്നും പാർട്ടി ഗ്രാമത്തിൽ ബോംബ് നിർമാണം നടക്കുന്നു എന്നതിന്റെ തെളിവാണ് ഇന്നലെ ഉണ്ടായതെന്നും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ കെ ആർ കാർത്തികേയൻ പറഞ്ഞു.3 വർഷങ്ങൾക്ക് മുമ്പ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകന്റെ വീടിനു നേരെയും ഇതേ ക്രിമിനൽ സംഘം ബോംബെറിഞ്ഞിരുന്നു. നാളിതുവരെയായി പ്രതികളെ പിടികൂടാതെ പോലീസ് നടത്തിയ നിഷ്‌ക്രിയമായ നടപടി കൊണ്ടാണ് വീണ്ടും ഇത് ആവർത്തിക്കുന്നതെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.ഏറെ നാളായി കണ്ണോത്ത് പ്രദേശത്തു നടക്കുന്ന പാർട്ടിപ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇന്നലെ ബോംബേറിൽ കലാശിച്ചത്.പോലീസ് ഇനിയും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Read Previous

ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു

Read Next

പട്ടേനബസ്സ് സ്റ്റോപ്പ് ബ്ലോക്ക്‌ ഓഫിസ് റോഡ് മെക്കാഡം ടാറിങ് ചെയ്യണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73