ഇന്ന് (ഞായറാഴ്ച) പുലർച്ചെ പെയ്ത അതിശക്തമായ മഴയിലും കാറ്റിലും കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിലെ കുണ്ടൂരിലെ എൻ കെ ശാരദയുടെ വീട് പൂർണമായും തകർന്നു. ഈ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശാരദ കുറച്ചു നാളുകളായി കാലിച്ചാം പൊതിയിലുള്ള മകളുടെ വീട്ടിലാണ് താമസം.