ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും ജന നേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണ് ഇന്ന് (മെയ് 19) 20 വർഷം മുമ്പ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞു . പക്ഷേ ഇന്നും അദ്ദേഹം ജനങ്ങളുടെ മനസിൽ ജീവിക്കുന്നു. കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന സ്ഥാനമുള്ള നായനാർ മൂന്നുതവണയാണ് എൽ ഡി എഫ് ഭരണത്തെ നയിച്ചത്.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ബാലസംഘത്തിലുടെ കോൺഗ്രസ് പ്രസ്ഥാനത്തിലെത്തി. കല്യാശ്ശേരി ഹയർ എലിമെന്റെറി സ്ക്കൂളിൽ ദളിത് കുട്ടികൾക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേളപ്പന്റെ നേതൃത്വത്തിൻ ഏകെജിയും കെ പി ആറു മൊത്ത് നായനാർ സമരത്തിനിറങ്ങി. 1940 നു മുമ്പു തന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും തുടർന്ന് കമ്മ്യണിസ്റ്റ് പാർട്ടിയിലും എത്തിച്ചേർന്നു.
സംഘടനാ പ്രവർത്തനം സജീവമായതോടെ വിദ്യാഭ്യാസം മുടങ്ങി. 1940 ഏപ്രിലിലെ തൊഴിലാളി പണിമുടക്ക് ആദ്യ ജയിൽവാസത്തിന് കാരണമായി. ശിക്ഷ കഴിഞ്ഞ് പുറത്ത് വന്ന ശേഷം മൊറാഴ സംഭവത്തിലെ നേതാക്കളിൽ ഒരാളായി. കെ പി ആറിനൊപ്പം മൊറാഴ പോരാട്ടത്തിൽ മുൻ നിരയിലുണ്ടായിരുന്ന നായനാർ കർണ്ണാടകത്തിൽ ഈ ഘട്ടത്തിൽ ഒളിവിൽ പോയി. ത്യാഗോജ്വലമായ സംഘടനാ ജീവിതം നയിച്ച നായനാർ ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻ നിര നേതാക്കളിൽ ഒരാളായി. രുന്ന 1955 വരെ പാർട്ടി കണ്ണൂർ താലുക്ക് സെക്രട്ടറിയായിരുന്നു 1956 മുതൽ 1967 വരെ കോഴിക്കോട് ജില്ലാ സെക്രട്ടറി അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടി വില് ദേശീയ കൗൺസിലിലും അംഗമായിരുന്നു റിവിഷനിസത്തിന് എതിരായ സമരത്തിൽ ദേശീയ കൗൺസിലിൽ നിന്ന് 1964 ൽ ഇറങ്ങിപ്പോന 32 സഖാക്കളിൽ നായനാരു മു ണ്ടായിരുന്നു
ദേശാഭിമാനിയെ തന്റെ ജീവശ്വാസമായി അദ്ദേഹം കണ്ടു. ഞാൻ മരിച്ചാൽ എന്റെ അന്ത്യ യാത്രയിൽ അവസാനം വായിച്ച ദേശാഭിമാനി എന്റെ നെഞ്ചോട് ചേർത്ത് വെക്കണം’ എന്ന് നായനാർ ശാരദ ടീച്ചറോട് പറ ഞ്ഞതിൽ തെളിയുന്നത് കമ്മ്യം ണിസ്റ്റ് ജിഹ്വയെ ഒരു കമ്മ്യൂണിസ്റ്റ്കാരൻ എത്രമാത്രം ഇഷ്ടപ്പെടണമെന്ന സന്ദേശമാണ് 1970 ൽ സിപി ഐ (എം) മുഖ മാസികയായി ചിന്ത മാറിയപ്പോൾ അതിന്റെ പത്രാധിപരായിരുന്നത് നായനാരായിരുന്നു സി. എച്ച് കണാരന്റെ നിര്യാണത്തെ തുടർന്ന് 1972 ൽ നായനാർ സംസ്ഥാന സെക്രട്ടറിയായി. 1980 ൽ മുഖ്യമന്ത്രിയാകുന്നതു വരെ ആസ്ഥാനത്ത് തുടർന്നു. 1992 ൽ വീണ്ടും സംസ്ഥാന സെക്രട്ടറിയായി. പിന്നിട് മുഖ്യമന്ത്രിയായപ്പോൾ സ്ഥാനമൊഴിഞു സിപിഐ എം രൂപീകരണ കാലം മുതൽ കേന്ദ്രകമ്മറ്റി അംഗമായിരുന്ന നായനാർ 1998 ൽ പൊളിറ്റ്ബ്യൂറോ അംഗമായി പാർട്ടി സംസ്ഥാന സെക്രട്ടറിയായി 11 വർഷം പ്രവർത്തിച്ചു.
കയൂർ സമരത്തിലും നായനാർ പ്രതിയായി. ഇക്കാലയളവിലാണ് സുകുമാരൻ എന്ന വ്യാജപ്പേരിൽ കേരള കൗമുദിയിൽ തിരുവനന്തപുരത്ത് പത്രപ്രവർത്തകനായത് പിന്നിട് ദേശാദി മാനിയിലും പത്ര പ്രവർത്തകനായി. സ്വാതന്ത്ര്യം കിട്ടും മുമ്പ് ആറ് വർഷം ഒളിവ് ജീവിതം നയിച്ചു.കേരള ജനതയുടെ ജീവിതത്തെ പുതുക്കിപ്പണിത കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രധാനിയും മികച്ച ഭരണാധികാരിയുമായിരുന്നു നായനാർ കമ്മ്യം ണിസ്റ്റ് നേതാവ് സമര നായകൻ. പാർലമെന്റെറിയൻ പത്രാധിപർ. എഴുത്തുകാരൻ പ്രാസംഗികൻ തുടങ്ങിയ നിലയിലെല്ലാം അനന്യ മായ ശൈലിയായിരുന്നു അദ്ദേഹത്തിന്റെത് ‘അതാണ് നായനാരെ ജനങ്ങളുടെ പ്രിയങ്കരനാക്കിയത്. പാർടിയെക്കാൾ വലുതായൊന്നും നായനാർ ക്കുണ്ടായിരുന്നില്ല നായനാർ നേതൃത്വം നൽകിയ എൽ ഡി എഫ് സർക്കാരാണ് ഇന്ത്യയിൽ ആദ്ദ്യമായി കർഷക തൊഴിലാളികൾക്ക് പെൻഷൻ നൽകിയത്. ആദ്യത്തെ ഐ ടി പാർക്ക് സ്ഥാപിച്ചത് നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സാക്ഷരതായ യജ്ഞം മാവേലി സ്റ്റോർ . ജനകീയാസൂത്രണം കുടുംബശ്രി തുടങ്ങി കേരളത്തിന്റെ തനതായ നിരവധി കാഴ്ച്ചപ്പാടുകൾ പ്രായോഗികമാക്കപ്പെട്ടത് നായനാർ ഭരണകാലത്താണ്.
. . ജനങ്ങൾ സ്നേഹിച്ച ജനങ്ങളെ സ്നേഹിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരി നായ നാരുടെ ഓർമ്മകൾക്ക് മുന്നിൽ സ്മരണാജ്ഞലി .