നീലേശ്വരം: സംസ്ഥാന സർക്കാറിൻ്റെ നിർദ്ദേശ പ്രകാരം നീലേശ്വരം നഗരസഭയിൽ ഊർജ്ജിത മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കമായി. മൂന്നാം വാർഡിൽ ആരോഗ്യ വകപ്പിൻ്റെയും, നഗരസഭയുടെയും റസിഡൻ്റ് അസോസിയേഷൻ്റെയും, കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കിഴക്കൻകൊഴുവൽ എൻ എസ് എസ് ഓഡിറ്റോറിയത്തിൽ മഴക്കാല രോഗപ്രതിരോധ മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു
വാർഡ് കൗൺസിലർ ടി.വി.ഷീബയുടെ അധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ താലൂക് ആശുപത്രി സുപ്രണ്ട് ഡോ.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കെ. എം. രമേശൻ ക്ലാസെടുത്തു. സ്റ്റാഫ് നഴ്സ് ജസ്‌ന ഹീമോഗ്ലോബിൻ, പ്രഷർ, ഷുഗർ ടെസ്റ്റ് നടത്തി. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രവീന്ദ്രൻ കൊറോത്ത് സ്വാഗതവും കുഞ്ഞി കേളു മാസ്റ്റർ നന്ദിയും പറഞ്ഞു.