The Times of North

Breaking News!

സ്വർണ്ണ പണയ ഇടപാടിൽ നാലേമുക്കാൽ കോടി രൂപയുമായി സൊസൈറ്റി സെക്രട്ടറി മുങ്ങി

പണയം ഇടപാടുമായി ബന്ധപ്പെട്ട് നാലേമുക്കാൽ കോടി രൂപയുമായി സഹകരണ സംഘം സെക്രട്ടറി മുങ്ങി. കാസർകോട് കാറടുക്ക അഗ്രികൾച്ചറൽ വെൽഫെയർ സഹകരണ സംഘം സെക്രട്ടറി കാറടുക്കയിലെ കെ. രതീഷനാണ് പണയം പണവുമായി മുങ്ങിയത്. സംഘം പ്രസിഡന്റ് കന്നിങ്കാറിലെ കെ. സൂപ്പിയുടെ പരാതിയിൽ ആദൂർ പോലീസ് രതീഷിനെതിരെ കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഏപ്രിൽ 29 മുതൽ മെയ് 9 വരെയുള്ള സ്വർണ്ണ പണയവുമായി ബന്ധപ്പെട്ട ഇടപാടിലാണ് ഇത്രയും തുകയുമായി ഇയാൾ മുങ്ങിയത്. ആദൂർ പോലീസ് ഇൻസ്പെക്ടർ പിസി സഞ്ജയ് കുമാറിനെ നേതൃത്വത്തിൽ രതീഷിനെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.

Read Previous

ബങ്കളം പേത്താളൻകാവ് കരിഞ്ചാമുണ്ഡി അമ്മ ഗുളികൻ ദേവസ്ഥാനത്തെ കളിയാട്ടം സമാപിച്ചു

Read Next

ട്രാൻസ്ഫോർമറില്‍ ഇടിച്ച് ആംബുലൻസിന് തീപിടിച്ച് രോഗി വെന്തു മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73