The Times of North

Breaking News!

കാര്യംകോട് ദേശീയപാതയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവ് മരിച്ചു   ★  പ്രമുഖ സാഹിത്യകാരനും ചരിത്രപണ്ഡിതനും നിരൂപകനുമായ പ്രൊഫ. എം.ആർ. ചന്ദ്രശേഖരൻ അന്തരിച്ചു.   ★  സ്കൂട്ടിയിൽ ബസിടിച്ച് യുവതിക്ക് പരിക്ക്    ★  സ്കൂട്ടിയിൽ കടത്താൻ ശ്രമിച്ച എംഡി എം എയുമായി യുവാവ് അറസ്റ്റിൽ    ★  സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് വൈദ്യതി ഉപയോഗം വീണ്ടും കുറഞ്ഞു. വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിൽ താഴെയായി. ഇന്നലെ ആകെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപയോഗം 100 ദശലക്ഷം യൂണിറ്റ്ന് താഴെ എത്തുന്നത്.പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. എന്നാൽ പീക് ആവശ്യകത ഉയർന്നു നിൽക്കുന്ന മലബാറിലെ ചില സബ്സ്റ്റേഷൻ പരിധികളിൽ നിയന്ത്രണം തുടരും. ഈ സ്ഥലങ്ങളിൽ വൈദ്യതി നിയന്ത്രണത്തിന്റെ സമയം കുറയ്ക്കും. പലസ്ഥലങ്ങളിലും വേനൽ മഴ കൂടി കിട്ടാൻ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.

4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത. ആകെ ഉപയോഗം കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തിൽ ഇളവ് ഏർപ്പെടുത്തും. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.

Read Previous

കാറില്‍ കടത്തുകയായിരുന്ന 2 കോടി രൂപയുടെ സ്വർണം പിടികൂടി

Read Next

കാസര്‍കോട് നഗരത്തില്‍ ദേശീയപാത അടയ്ക്കും, നാളെ രാത്രി 9 മുതല്‍ 12 മണിക്കൂര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73