The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

വിദ്യാഭ്യാസ സ്ഥാപനം നടത്തിപ്പുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിനു കേസ്

പയ്യന്നൂർ ബൈപാസ് റോഡിലെ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ചുമതലക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും സ്ഥാപനത്തിലെ രേഖകൾ മോഷ്ടിക്കുകയും ചെയ്ത യുവാവിനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. കണ്ണൂർ പള്ളിക്കുന്നിന് സമീപത്തെ 42 കാരിയുടെ പരാതിയിൽ
പീലിക്കോട് ചൂരിക്കൊവ്വലിലെ വിന്യാസിനെതിരെയാണ് കോടതി നിർദ്ദേശപ്രകാരം പയ്യന്നൂർ പോലീസ് കേസെടുത്തത്. മാർച്ച് 23 ന് ഉച്ചക്ക് പന്ത്രണ്ടിന് പരാതിക്കാരിയുടെ ഓഫീസിൽ അതിക്രമിച്ച്കയറിയ പ്രതി മേശയും കാബിനും കുത്തിത്തുറന്ന് രസീത് ബുക്കുകളും വൗച്ചറുകളും പെൻഡ്രൈവുകളും മോഷ്ടിച്ചതായി പരാതിയിൽ പറയുന്നു. പിന്നീട് പ്രതി മാർച്ച് 25 ന് ഓഫീസിൽ വെച്ച് മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കൈകളിൽ കയറിപ്പിടിച്ചതായും ചുമലിൽ കൈവെച്ച് പണം തന്നാൽ കൂടെ വരുമോ എന്ന് ചോദിച്ച് മാനഹാനി വരുത്തിയതായും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.അതേ സമയം
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ രേഖകള്‍ മോഷ്ടിച്ച് സ്ഥാപനത്തിന്റെ 12 ലക്ഷത്തോളം രൂപ വഞ്ചിച്ചതായുള്ള പ്രധാനാധ്യാപികയുടെ പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസം പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.

Read Previous

ബി ജെ പി നേതാവ് പരത്തി ഗോവിന്ദൻ അന്തരിച്ചു.

Read Next

ബൈക്കിൽ മിനി ലോറിയിടിച്ച് പ്രവാസി യുവാവ് മരിച്ചു; സഹോദരന് ഗുരുതരം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73