കാസര്‍കോട് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ 20547 വിദ്യാര്‍ത്ഥികളില്‍ 20473 പേരും (99.64%) ഉന്നത പഠനത്തിന് അര്‍ഹത നേടി. ജില്ലയില്‍ 10703 ആണ്‍കുട്ടികളും 9844 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 10649 ആണ്‍കുട്ടികളും 9824 പെണ്‍കുട്ടികളും തുടര്‍ പഠനത്തിന് യോഗ്യത നേടി.
നൂറ് മേനി നേടിയ സര്‍ക്കാര്‍ സ്‌കൂളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍. നൂറ് മേനി നേടിയ എയ്ഡഡ് സ്‌കൂളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍.
കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ 6014 ആണ്‍കുട്ടികളും 5491 പെണ്‍ കുട്ടികളുമായി പരീക്ഷ എഴുതിയ 11505 വിദ്യാര്‍ത്ഥികളില്‍ 5962 ആണ്‍ കുട്ടികളും 5472 പെണ്‍കുട്ടികളുമായി 11434 പേരും (99.38%) ഉന്നത പഠനത്തിന് അര്‍ഹത നേടി.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 4689 ആണ്‍കുട്ടികളും 4353 പെണ്‍ കുട്ടികളുമായി പരീക്ഷ എഴുതിയ 9042 വിദ്യാര്‍ത്ഥികളില്‍ 4687 ആണ്‍ കുട്ടികളും 4352 പെണ്‍കുട്ടികളുമായി 9039 പേരും (99.97%) ഉന്നത പഠനത്തിന് അര്‍ഹത നേടി.
കാസര്‍കോട് റവന്യൂ ജില്ലയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്- 348 ആണ്‍ കുട്ടികള്‍, 779 പെണ്‍കുട്ടികള്‍ ആകെ – 1127
കാഞ്ഞങ്ങാട് റവന്യൂ ജില്ലയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ്- 671 ആണ്‍ കുട്ടികള്‍, 1112 പെണ്‍ കുട്ടികള്‍ ആകെ – 1783
79 സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും 29 എയ്ഡഡ് സ്‌കൂളുകളും നൂറ് മേനി വിജയം. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഉന്നത പഠനത്തിന് യോഗ്യത
ലഭിക്കാത്തത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ 20 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് നേടി.
കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ മലയാളം ഒന്നാം പേപ്പറിന് 6081 കുട്ടികളും മലയാളം രണ്ടാം പേപ്പറിന് 5572 കുട്ടികളും ഇംഗ്ലീഷിന് 2640 കുട്ടികളും ഹിന്ദിക്ക് 3206 കുട്ടികളും സാമൂഹിക ശാസ്ത്രത്തിന് 2469 കുട്ടികളും ഊര്‍ജ്ജ തന്ത്രത്തിന് 2223 കുട്ടികളും രസതന്ത്രത്തിന് 3031 കുട്ടികളും ബയോളജിക്ക് 3504 കുട്ടികളും ഗണിതത്തിന് 2175 കുട്ടികളും ഐ.ടിക്ക് 5695 കുട്ടികളും എപ്ലസ് നേടി.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ മലയാളം ഒന്നാം പേപ്പറിന് 5843 കുട്ടികളും മലയാളം രണ്ടാം പേപ്പറിന് 6055 കുട്ടികളും ഇംഗ്ലീഷിന് 3167 കുട്ടികളും ഹിന്ദിക്ക് 3985 കുട്ടികളും സാമൂഹിക ശാസ്ത്രത്തിന് 3596 കുട്ടികളും ഊര്‍ജ്ജ തന്ത്രത്തിന് 3078 കുട്ടികളും രസതന്ത്രത്തിന് 3868 കുട്ടികളും ബയോളജിക്ക് 4391 കുട്ടികളും ഗണിതത്തിന് 2747 കുട്ടികളും ഐ.ടിക്ക് 6377 കുട്ടികളും എപ്ലസ് നേടി.
വിദ്യാർഥികൾക്ക് അഭിനന്ദനം നേർന്ന് ജില്ലാ കളക്ടർ
എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയം കൈവരിച്ച എല്ലാ വിദ്യാർഥികൾക്കും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ആശംസകളും അഭിനന്ദനങ്ങളും നേർന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ല 99.97 ശതമാനം വിജയം നേടി സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നു. കാസർകോട് വിദ്യാഭ്യാസ ജില്ലയും 99.38 ശതമാനം വിദ്യാർത്ഥികളെ ഉന്നത പഠനത്തിന് അർഹരാക്കി. വിജയത്തിന് വിദ്യാർഥികൾക്ക് പിന്തുണ നൽകിയ അധ്യാപകർക്കും വിദ്യാഭ്യാസവകുപ്പ് ജീവനക്കാർക്കും രക്ഷിതാക്കൾക്കും ജില്ലാകളക്ടർ അഭിനന്ദനങ്ങൾ അറിയിച്ചു. ഉന്നത പഠനത്തിന് ഇത്തവണ യോഗ്യത നേടാതിരുന്ന വിദ്യാർത്ഥികൾ തുടർന്നുള്ള പരീക്ഷകളിൽ വിജയിക്കട്ടെ എന്ന് കളക്ടർ ആശംസിച്ചു.