
ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനാണ് കമ്മീഷൻചെയർമാൻ ജില്ലയിലെത്തിയത്.ജില്ലാ ആസൂത്രണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരുമായി കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ അദ്ദേഹം സംവദിച്ചു. കമ്മീഷൻ മെമ്പർ സെക്രട്ടറി ഡോ അനിൽ പ്രസാദ് ,
ഡോ ഹരികുറുപ്പ് എന്നിവരും ചെയർമാനോടൊപ്പം ഉണ്ടായിരുന്നു.
ഡിപിസി ചെയർപേഴ്സൺ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.