
കാസർകോട് നിന്നും കണ്ണൂരിലേക്ക് ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 70 ചാക്ക് പുകയില ഉൽപ്പന്നങ്ങളുമായി യുവാവിനെ പോലീസ്അറസ്റ്റ് ചെയ്തു. കാസർകോട് നെല്ലിക്കുന്ന് പാദൂർ ഹൗസിൽ ഉമറുൽ ഫാറൂഖ് 39 നെയാണ് ചന്തേര എസ്ഐ കെപി സതീശൻ സംഘവും അറസ്റ്റ് ചെയ്തത്
കാലിക്കടവിൽ വാഹന പരിശോധനയ്ക്കിടയിൽ കെഎൽ 65 ടി 666 28 നമ്പർ ഗുഡ്സ് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 70 ചാക്ക് പുകയിലുൽപനങ്ങളാണ് പിടികൂടിയത്.