മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി 5 ലക്ഷം തട്ടിയെടുത്ത യുവതി ഉൾപ്പെടെ ഏഴുപേരെ മേൽപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.ലുബ്ന സിദ്ദിഖ്, ദിൽഷാദ്, ഫൈസൽ എന്നിവർ ഉൾപ്പെടെ 7 പേരെയാണ് മേൽപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത് മങ്ങാട് താമരക്കുഴി തൈവളപ്പിൽ ടിവി അബ്ദുല്ല കുഞ്ഞിയെയാണ് ഏഴംഗസംഘം ഹണി ട്രാപ്പിൽ കുടുക്കി 5 ലക്ഷം രൂപ തട്ടിയെടുത്തത്. ഫോണിൽ പരിചയപ്പെട്ട അബ്ദുല്ല കുഞ്ഞിയെ ലുബ്ന ലാപ്ടോപ്പ് വാങ്ങിത്തരണമെന്ന് പറഞ്ഞ് മംഗലാപുരത്തേക്ക് കൂട്ടി കൊണ്ടുപോയി ഹോട്ടലിൽ മുറി എടുപ്പിച്ച് അബ്ദുല്ല കുഞ്ഞിയുടെ നഗ്നചിത്രങ്ങൾ പകർത്തി പിന്നീട് ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ് ഏഴംഗസംഘം അബ്ദുല്ല കുഞ്ഞ് ഭീഷണിപ്പെടുത്തി പടന്നക്കാട്ടെ ഒരു വീട്ടിൽ തടങ്കലിലാക്കുകയും പിന്നീട് ബലാത്സംഗം ചെയ്തു എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്.